01:40pm 17 October 2026
NEWS
പോഷൻ പക്വഡാ 2026: ഏകദിന ശില്പശാല സംഘടിപ്പിച്ചു
17/10/2026  10:19 AM IST
nila
പോഷൻ പക്വഡാ 2026: ഏകദിന ശില്പശാല സംഘടിപ്പിച്ചു

ചെങ്ങന്നൂർ: പോഷൻ പക്വഡാ  2026 ന്റെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്തും, ചെങ്ങന്നൂർ നഗരസഭ, മറ്റു  8 പഞ്ചായത്തുകളുടെയും ജനപ്രതിനിധി കൾക്കായി ഐ സി ഡി എസ്  ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ  പുലിയൂർ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ  ഏകദിന ശില്പശാല സംഘടിപ്പിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ്‌  എൻ സുധാമണി  ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌  ജി. വിവേക് അദ്ധ്യക്ഷത വഹിച്ചു.
വനിതാ ശിശുവികസന വകുപ്പിലെ  ജില്ലാ പ്രോഗ്രാം ഓഫീസർ  മായലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. ഐ സി ഡി എസ് സൂപ്പർവൈസറായ പുഷ്പ കുമാരി
 കൃതജ്ഞത രേഖപെടുത്തി. മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴമഠത്തിൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനീഷ ബിജു,  ശ്രീ കുമാരി മധു,  പ്രമോദ് കുമാർ,
 സജിത മനു, ജിജി  കുഞ്ഞുഞ്, ശ്രീമതി രതി കെ വി, ശ്രീമതി സ്മിത, ശ്രീ ജെബിൻ  പി വർഗീസ്, ജില്ലാ ഓഫീസർ  ബീന ബ്ലോക്ക്‌ സെക്രട്ടറി ദിൽഷാദ്,
ചെങ്ങന്നൂർ ചൈൽഡ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റ്‌ ഓഫീസർ സുജ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌,ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, ബ്ലോക്ക്‌ പരിധിയില്ലേ പഞ്ചായത്തുകൾ ഉൾപ്പെടെ 115 ഓളം അംഗങ്ങളുടെയും സജീവ സാന്നിധ്യം ചടങ്ങിൽ ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img